വഡോദര പാലം അപകടം; മരണം 20 ആയി
Saturday, July 12, 2025 2:48 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി.
പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നരേന്ദ സിംഗ് പാർമർ എന്നയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് വഡോദര കളക്ടർ അനിൽ ധമേലിയ പറഞ്ഞു.