ഇസ്രേലി ആക്രമണം: ഖേദം പ്രകടിപ്പിച്ച് ഇന്ത്യ
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: തെക്കൻ ഗാസയിലെ ആശുപത്രിക്കു നേരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. മാധ്യമപ്രവർത്തകരുടെ കൊലപാതകം ഞെട്ടിക്കുന്നതും അങ്ങേയറ്റം ഖേദകരവുമാണ്.
സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിനെതിരേ രാജ്യം പലപ്പോഴും അപലപിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഭവത്തിൽ ഇസ്രയേൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.