ആർഎസ്എസ് ഗീതാലാപനം: ക്ഷമാപണവുമായി ഡി.കെ. ശിവകുമാർ
Wednesday, August 27, 2025 2:22 AM IST
ബംഗളൂരു: കർണാടക നിയമസഭയിൽ വർഷകാല സമ്മേളനത്തിനിടെ ആർഎസ്എസ് ഗീതം ആലപിച്ചതുമായുണ്ടായ വിവാദത്തിൽ ക്ഷമാപണവുമായി കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ.
ആർഎസ്എസിനെ പ്രശംസിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും 1980 മുതൽ കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടും താൻ പുലർത്തുന്ന വിശ്വസ്തതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസുകാരനായി ജനിച്ച് കോൺഗ്രസുകാരനായിത്തന്നെ മരിക്കുമെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.