മഖാന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി
Tuesday, August 26, 2025 1:51 AM IST
കത്തിഹാര്‍ (ബിഹാര്‍): ബിഹാറിലെ മഖാന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിഹാറിൽ രാഹുൽ നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്കിടെയായിരുന്നു കൂടിക്കാഴ്ച.‘വോട്ട് ചോരി’ സര്‍ക്കാര്‍ കര്‍ഷകരെ ശ്രദ്ധിക്കുന്നില്ലെന്നു രാഹുല്‍ തുറന്നടിച്ചു.
ബിഹാര്‍ ജില്ലയിലെ കത്തിഹാറിലെ മഖാന വയലുകളില്‍ കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു രാഹുല്‍.
“ലോകത്തിലെ മഖാനയുടെ 90% ബിഹാറിലാണു കൃഷി ചെയ്യുന്നത്. ബിഹാറിലെ കര്‍ഷകരുടെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ഉത്പന്നമാണ് മഖാന.
ആയിരത്തിലധികം രൂപയ്ക്കാണ് ഇതു വില്‍ക്കുന്നത്. എന്നാല്‍ രാവും പകലും പണിയെടുക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ലാഭത്തിന്റെ ഒരു ശതമാനം പോലും ലഭിക്കുന്നില്ല. ‘വോട്ട് ചോരി’ സര്‍ക്കാര്‍ അവരെ ബഹുമാനിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. അവര്‍ക്ക് വരുമാനമോ നീതിയോ നല്‍കുന്നില്ല” - രാഹുല്‍ പറഞ്ഞു.
പപ്പു യാദവ് എംപി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.