കോൽക്കത്ത ലോ കോളജ് ബലാത്സംഗം: കുറ്റപത്രം സമർപ്പിച്ചു
Monday, August 25, 2025 2:09 AM IST
കോൽക്കത്ത: കോൽക്കത്ത ലോ കോളജ് കാന്പസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ നാലു പ്രതികൾക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അലിപ്പൂർ അഡീഷണൽ ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ചയാണു പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മുൻ വിദ്യാർഥിയും തൃണമൂൽ കോൺഗ്രസ് വിദ്യാർഥിവിഭാഗം നേതാവുമായ മനോജിത് മിശ്ര ഉൾപ്പെടെ നാലുപേരാണു പ്രതികൾ.
ബലാത്സംഗത്തിലെ ഇരയുടെ വീഡിയോകൾ പലപ്രാവശ്യം മനോജിത് മിശ്ര പകർത്തിയെന്നും അതുപയോഗിച്ച് ഭീഷണി തുടർന്നുവെന്നും 650 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎന്‍എ, ഫൊറന്‍സിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും നിഗമനങ്ങളും ഉണ്ട്. വിദ്യാർഥിനിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരന് ഗാര്‍ഡ് റൂം പൂട്ടിയെന്നും മറ്റാരെയും അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.