ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരും. ന്യൂഡൽഹിയിൽ ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രണ്ട് സ്ലാബ് നികുതി സംബന്ധിച്ച് ചർച്ച നടത്തും.
5, 12, 18, 28 എന്നിങ്ങനെ നാലു ശ്രേണിയിലുള്ള നികുതി 5%, 18% എന്നിങ്ങനെ രണ്ടു ശ്രേണിയിലാക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്.