ഫാർമ കന്പനിയിൽ നൈട്രജൻ വാതകച്ചോർച്ച; നാലു പേർ മരിച്ചു
Friday, August 22, 2025 3:20 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഫാർമ കന്പനിയിലുണ്ടായ നൈട്രജൻ വാതകച്ചോർച്ചയെത്തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു.
രണ്ടു പേരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരാപുർ ഐഐഡിസിയിലെ മെഡ്ലേ ഫാർമ കന്പനിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം.