ബസ് കൊക്കയിൽവീണ് ഒരാൾ മരിച്ചു; 39 പേർക്ക് പരിക്ക്
Friday, August 22, 2025 2:17 AM IST
സാംബ (ജമ്മുകാഷ്മീർ): മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ സഞ്ചരിച്ച ബസ് ജമ്മു-പത്താൻകോട്ട് ഹൈവേയിൽ ജത്വാളിൽ കൊക്കയിലേക്കു വീണ് ഒരാൾ മരിച്ചു. 39 പേർക്കു പരിക്കേറ്റു.
അമോറ സ്വദേസി ഇഖ്ബാൽ സിംഗ്(45) ആണ് മരിച്ചത്. ടയർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ കത്രയിൽനിന്നു പുറപ്പെട്ട ബസ് ആണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ് ചികിത്സയിലുള്ള ഏഴുപേരുടെ നില ഗുരുതരമാണ്.