അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളി​​​​ൽ പ​​ത്താം​​ക്ലാ​​​​സു​​​​കാ​​​​ര​​​​നെ ഒ​​​​ൻ​​​​പ​​​​താം ക്ലാ​​​​സു​​​​കാ​​​​ര​​​​ൻ കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. സം​​​​ഭ​​​​വ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ർ സ്കൂ​​​​ൾ അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്തു.

പ്ര​​​​തി​​​​യാ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ചൊ​​​​വ്വാ​​​​ഴ്ച അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ സെ​​​​വ​​​​ൻ​​​​ത് ഡേ ​​​​സ്കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വാ​​​​ക്കു​​​​ത​​​​ർ​​​​ക്കം ക​​​​ത്തി​​​​ക്കു​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ദ്യാ​​​​ർ​​​​ഥി ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​രി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളും സി​​​​ന്ധി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ളും സ്കൂ​​​​ളി​​​​ലെ​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.


പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ സ്കൂ​​​​ളി​​​​ലെ ബ​​​​സു​​​​ക​​​​ളും ബൈ​​​​ക്കു​​​​ക​​​​ളും കാ​​​​റു​​​​ക​​​​ളും ക​​​​ത്തി​​​​ച്ചു. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ നേരേയും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി.