രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഡിഎംകെ
Tuesday, August 19, 2025 2:57 AM IST
ചെന്നൈ: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് തമിഴ്നാട് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ.
രാധാകൃഷ്ണനെ ഡിഎംകെ പിന്തുണയ്ക്കില്ലെന്ന് ഇളങ്കോവൻ പറഞ്ഞു. അടുത്ത വർഷം മാർച്ച്-എപ്രിൽ മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ഇതിനിടെ, ആന്ധ്രപ്രദേശിലെ പ്രധാന പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സി.പി. രാധാകൃഷ്ണനു പിന്തുണ പ്രഖ്യാപിച്ചു. വൈഎസ്ആർസിപിക്ക് ലോക്സഭയിൽ നാലും രാജ്യസഭയിൽ ഏഴും അംഗങ്ങളാണുള്ളത്.