ഡെ​​​റാ​​​ഡൂ​​​ൺ: ക്രൈ​​​സ്ത​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യം ന​​​ല്കു​​​ന്ന ബി​​​ല്ലി​​​ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്കി.

മൈ​​​നോ​​​റി​​​റ്റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ബി​​​ൽ-2025 പ്ര​​​കാ​​​രം സി​​​ക്ക്, ജൈ​​​ന, ബു​​​ദ്ധ, പാ​​​ഴ്സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള​​​ത്. ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മ​​​ദ്ര​​​സ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ബോ​​​ർ​​​ഡ് ആ​​​ക്ട് 2106, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് നോ​​​ൺ-​​​ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​റ​​​ബി​​​ക് ആ​​​ൻ​​​ഡ് പേ​​​ർ​​​ഷ്യ​​​ൻ മ​​​ദ്ര​​​സ റെ​​​ക്ക​​​ഗ്‌​​​നി​​​ഷ​​​ൻ റൂ​​​ൾ​​​സ് 2019 എ​​​ന്നി​​​വ പി​​​ൻ​​​വ​​​ലി​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി പു​​​ഷ്ക​​​ർ സിം​​​ഗ് ധാ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. 2026 ജൂ​​​ലൈ ഒ​​​ന്നി​​​ന് ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും.