നിമിഷപ്രിയ കേസ്: പണപ്പിരിവിൽ മുന്നറിയിപ്പു നൽകി കേന്ദ്രം
Wednesday, August 20, 2025 2:24 AM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സമൂഹമാധ്യമങ്ങളിൽ പണപ്പിരിവ് നടത്തുന്നതിൽ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം.
നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഒരാളുടെ സമൂഹമാധ്യമ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക് വിഭാഗം മുന്നറിയിപ്പ് പുറത്തിറക്കിയത്.
ഇന്ത്യ സർക്കാർ നിർദേശിച്ച ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് സമൂഹമാധ്യമത്തിലൂടെ ഇദ്ദേഹം അഭ്യർഥിച്ചിരുന്നു. സേവ് നിമിഷപ്രിയ എന്ന മുദ്രാവാക്യവും ബാങ്ക് അക്കൗണ്ടിന്റെ വിശദാശംങ്ങളും സന്ദേശത്തിൽ ഉണ്ട്. ഇതിനെതിരേയാണു മുന്നറിയിപ്പ്.
നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനായി ചില സൗഹൃദരാഷ്ട്രങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.