കിഷ്ത്വാർ മേഘവിസ്ഫോടനം: തെരച്ചില്‍ തുടരുന്നു
Monday, August 18, 2025 2:32 AM IST
ചിസോതി (ജമ്മു കാഷ്മീര്‍): ജമ്മു കാഷ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍ 60 പേര് മരിച്ചെന്നും 80 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. 167 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗം ആളുകളും മാചൈല് മാതാ തീര്ഥയാത്രയില് പങ്കെടുക്കാനെത്തിയവരാണ്.
പോലീസ്, സൈന്യം, ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന, അതിര്‍ത്തി റോഡ്സ് ഓര്ഗനൈസേഷന്, സിവില്‍ അഡ്മിനിസ്ട്രേഷന് എന്നിവരുടെ സംയുക്ത സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചിസോതിയെയും മാചൈല് മാതാ ക്ഷേത്രയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് സൈന്യം അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാചൈല് മാതാ തീര്‍ഥാടനയാത്ര താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.