ന്യൂ​​​ഡ​​​ല്‍ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി അ​​​ടു​​​ത്ത​​​മാ​​​സം യു​​​എ​​​സി​​​ലേ​​​ക്കു പോ​​​കും. ന്യു​​​യോ​​​ര്‍ക്കി​​​ല്‍ ന​​​ട​​​ക്കു​​​ന്ന യു​​​എ​​​ന്‍ പൊ​​​തു​​​സ​​​ഭ​​​യി​​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ക​​യാ​​ണു മു​​ഖ്യ​​ല​​ക്ഷ്യം.

സെ​​പ്റ്റം​​ബ​​ർ 26 നു ​​​രാ​​​വി​​​ലെ​​​യാ​​​ണ് യു​​​എ​​​ന്‍ സ​​​ഭ​​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​​ദി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​സ്ര​​​യേ​​​ല്‍, ചൈ​​​ന, പാ​​​ക്കി​​​സ്ഥാ​​​ന്‍, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ത​​​ല​​​വ​​​ന്മാ​​​രും അ​​ന്ന് സം​​സാ​​രി​​ക്കും.


അ​​​ടു​​​ത്ത​​​മാ​​​സം ഒ​​​മ്പ​​​തി​​​നാ​​​ണു യു​​​എ​​​ന്‍ പൊ​​​തു​​​സ​​​ഭ തു​​​ട​​​ങ്ങു​​​ന്ന​​​ത്. പൊ​​​തു​​​ച​​​ര്‍ച്ച 23 മു​​​ത​​​ല്‍ 29 വ​​​രെ​. പ​​​തി​​​വ​​​നു​​​സ​​​രി​​​ച്ച് ബ്ര​​​സീ​​​ലാ​​​ണ് ആ​​​ദ്യം സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ര്‍ന്ന് യു​​​എ​​സും. 23 നാ​​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡൊ​​​ണ​​​ള്‍ഡ് ട്രം​​​പ് സ​​​ഭ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​ത്.