ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ കൂ​​​റ്റ​​​ൻ മ​​​രം ക​​​ട​​​പു​​​ഴ​​​കി ബൈ​​​ക്കി​​​നു മു​​​ക​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു.

ഡ​​​ൽ​​​ഹി ക​​​ൽ​​​ക്കാ​​​ജി​​​യി​​​ൽ മ​​​ക​​​ളോ​​​ടൊ​​​പ്പം ബൈ​​​ക്കി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന സു​​​ധീ​​​ർ കു​​​മാ​​​റാ​​​ണു (50) റോ​​​ഡ​​​രി​​​കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ഴ​​​യ വേ​​​പ്പു​​​മ​​​രം ക​​​ട​​​പു​​​ഴ​​​കി വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​രി​​​ച്ച​​​ത്. മ​​​ക​​​ൾ പ്രി​​​യ (22)യെ ​​​ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​ മു​​​ത​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്തി​​​രു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ൽ രാ​​​വി​​​ലെ 9. 50ഓ​​​ടെ​​​യാ​​​ണു സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. സി​​​സി​​​ടി​​​വി ഫൂ​​​ട്ടേ​​​ജി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് റോ​​​ഡി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ൾ കൂ​​​റ്റ​​​ൻ വേ​​​പ്പുമ​​​രം വേ​​​രോ​​​ടെ ക​​​ട​​​പു​​​ഴ​​​കി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ര​​​ത്തി​​​ന​​​ടി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ ഒ​​​രു കാ​​​ർ സെ​​​ക്ക​​​ൻ​​​ഡു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം നി​​​ലം​​​പ​​​തി​​​ച്ച മ​​​ര​​​ത്തി​​​നു കീ​​​ഴി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു​​​ക​​​ട​​​ന്നെ​​​ങ്കി​​​ലും ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ർ പു​​​റ​​​ത്തു​​​വ​​​രാ​​​ൻ ക​​​ഴി​​​യാ​​​തെ മ​​​ര​​​ത്തി​​​ന​​​ടി​​​യി​​​ൽ കു​​​ടു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് പോ​​​ലീ​​​സെ​​​ത്തി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പു​​​റ​​​ത്തെ​​​ത്തി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് അ​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ല വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. കൂ​​​റ്റ​​​ൻ മ​​​രം ഹൈ​​​ഡ്രോ​​​ളി​​​ക് ക്രെ​​​യി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു നീ​​​ക്കി റോ​​​ഡി​​​ലെ ഗ​​​താ​​​ഗ​​​തം പി​​​ന്നീ​​​ട് പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.