ബോംബെ ഹൈക്കോടതിയിൽ മൂന്ന് അഡീഷണൽ ജഡ്ജിമാർ
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: ബിജെപി മുൻ വക്താവ് ഉൾപ്പെടെ മൂന്ന് അഭിഭാഷകരെ ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു.
അഭിഭാഷകരായ അജിത് ഭഗവാൻ റാവു കടേതങ്കർ, സുശീൽ മനോഹർ ഘോഡശ്വർ, ആരതി അരുൺ സാത്തേ എന്നിവർക്കാണു നിയമനമെന്നു കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു.
ഇതിൽ ആരതി അരുൺ സാത്തേ ബിജെപി മഹാരാഷ്ട്ര ഘടകം മുൻ വക്താവാണ്. അഡീഷണൽ ജഡ്ജിമാരെ സാധാരണയായി രണ്ടുവർഷത്തേക്കാണു നിയമിക്കുക. തുടർന്ന് സ്ഥിരം ജഡ്ജിമാരായി ഉയർത്തുകയും ചെയ്യും.