എസ്പി അജിത് വിജയന് വിശിഷ്ടസേവാ പുരസ്കാരം
Friday, August 15, 2025 1:20 AM IST
ന്യൂഡൽഹി: എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. കേരള പോലീസിൽനിന്ന് പത്തുപേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.
എസ്പിമാരായ ശ്യാംകുമാർ വാസുദേവൻ, രമേഷ് കുമാർ, ബാലകൃഷ്ണൻ നായർ, അസിസ്റ്റന്റ് കമാൻഡാ ന്റ് ഇവി പ്രവി, ഡിവൈഎസ്പി യു. പ്രേമൻ, ഡെപ്യൂട്ടി കമൻഡാന്റ് സുരേഷ് ബാബു വാസുദേവൻ, ഇൻസ് പെക്ടർ രാമദാസ് ഇളയടത്ത്, ഹെഡ് കോണ്‍സ്റ്റബിൾമാരായ മോഹനകുമാർ, രാമകൃഷ്ണ പണിക്കർ, കെ.പി. സജിഷ, എസ്.എസ്. ഷിനിലാൽ എന്നിവരാണു സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹത നേടിയത്.
സിബിഐയിൽ അനൂപ് ടി. മാത്യു (ഡിഐജി, ന്യൂഡൽഹി) സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹനായി.
അഗ്നിരക്ഷാസേനയിൽ ആറുപേർക്കും ജയിൽ സർവീസിൽ എട്ടുപേർക്കും മെഡൽ
ന്യൂഡൽഹി: കേരളത്തിൽനിന്ന് അഗ്നിരക്ഷാസേനയിൽ ആറുപേർക്കും ജയിൽ സർവീസിൽ എട്ടുപേർക്കും സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു.
സൂപ്രണ്ട് എ. റംല ബീവി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ജി.ആർ. ശ്രീകല, എം.ബി. യൂനുസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.ബി. ബിജു, ഗ്രേഡ് വൺ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ കെ.കെ. അബ്ദുൾ മജീദ്, കെ.എം. ആരിഫ്, ടി. അനിൽ ബോസ്, ടി.എ. പ്രഭാകരൻ എന്നിവർക്കാണു ജയിൽ സർവീസിൽ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്.
അഗ്നിരക്ഷാസേനാ വിഭാഗത്തിൽ ജില്ലാ ഫയർ ഓഫീസർമാരായ വിശ്വനാഥ്, കെ.എസ്. ബിജുമോൻ, റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ എം. സുരേന്ദ്രൻനായർ, ടി.കെ. മദനമോഹനൻ എന്നിവരും ഹോംഗാർഡ് വിഭാഗത്തിൽ സി. വേണുഗോപാലും സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി.