ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ക്കുമേ​​ൽ വീ​​ണ്ടും അ​​ധി​​കതീ​​രു​​വ ചു​​മ​​ത്തി​​യേ​​ക്കു​​മെ​​ന്നു യു​​എ​​സ് മു​​ന്ന​​റി​​യി​​പ്പ്. അ​​ലാ​​സ്ക​​യി​​ൽ ന​​ട​​ക്കു​​ന്ന ഡോ​​ണ​​ൾ​​ഡ് ട്രം​​പ് -വ്ലാ​​ദി​​മി​​ർ പു​​ടി​​ൻ ച​​ർ​​ച്ച​​യ്ക്കു​​ശേ​​ഷ​​മാ​​യി​​രി​​ക്കും ഇ​​തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​ക​​യെ​​ന്ന് യു​​എ​​സ് ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്കോ​​ട്ട് ബെ​​സ​​ന്‍റ് പ​​റ​​ഞ്ഞു.

ബ്ലൂം​​ബെ​​ർ​​ഗ് ടി​​വി​​ക്ക് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ചു. യു​​ക്രെ​​യ്ൻ യു​​ദ്ധ​​മാ​​ണ് ട്രം​​പ്-​​പു​​ടി​​ൻ ച​​ർ​​ച്ച​​യി​​ലെ പ്ര​​ധാ​​ന വി​​ഷ​​യം. ച​​ർ​​ച്ച​​യി​​ൽ അ​​നു​​കൂ​​ല തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ അ​​ധി​​ക തീ​​രു​​വ ചു​​മ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.


റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​ന്‍റെ പേ​​രി​​ലാ​​ണ് ഇ​​ന്ത്യ​​ക്കു മേ​​ൽ അ​​മേ​​രി​​ക്ക 25 ശ​​ത​​മാ​​നം അ​​ധി​​ക​​തീ​​രു​​വ​​കൂ​​ടി ചു​​മ​​ത്തി​​യ​​ത്. നി​​ല​​വി​​ൽ 50 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള തീ​​രു​​വ.