പാ​​​റ്റ്ന: ര​​​ണ്ട് വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡു​​​ക​​​ൾ കൈ​​​വ​​​ശം വ​​​ച്ച​​​തി​​​നു ബി​​​ജെ​​​പി നേ​​​താ​​​വും മു​​​സാ​​​ഫ​​​ർ​​​പു​​​ർ മേ​​​യ​​​റു​​​മാ​​​യ നി​​​ർ​​​മ​​​ലാ ദേ​​​വി​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ഈ ​​​മാ​​​സം പ​​​തി​​​നാ​​​റോ​​​ടെ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നും ഇ​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ നി​​​ർ​​​മ​​​ലാ ദേ​​​വി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ മ​​​നോ​​​ജ് കു​​​മാ​​​റി​​​നും ദി​​​ലീ​​​പ് കു​​​മാ​​​റി​​​നും ക​​​മ്മീ​​​ഷ​​​ൻ നോ​​​ട്ടീ​​​സു​​​ക​​​ൾ അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​ർ ഇ​​രു​​​വ​​​രും ഒ​​​രേ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ര​​​ണ്ട് ബൂ​​​ത്തു​​​ക​​​ളി​​​ലെ ഐ​​​ഡി കാ​​​ർ​​​ഡു​​​ക​​​ൾ കൈ​​​വ​​​ശം വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.