മൂന്നു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Thursday, August 14, 2025 3:50 AM IST
മോഹ്ല: ഛത്തീസ്ഗഡിലും ജാർഖണ്ഡിലുമായി മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഛത്തീസ്ഗഡിൽ രണ്ടു പേരും ജാർഖണ്ഡിൽ ഒരാളുമാണു കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡിൽ മൻപുർ-മോഹ്ല-അംബാഗഡ് ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.ജാർഖണ്ഡിലെ സിംഗ്ഭും ജില്ലയിലായിരുന്നു ഇന്നലെ രാവിലെ ആറിന് ഏറ്റുമുട്ടൽ ആരംഭിച്ചത്.
സിപിഐ (മാവോയിസ്റ്റ്) അംഗമാണു കൊല്ലപ്പെട്ടത്. ഒരു റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു.