വേളാങ്കണ്ണി ബസിലിക്കയിൽ തിരുനാൾ കൊടിയേറ്റ് 29ന്
Friday, August 15, 2025 1:20 AM IST
നാഗപട്ടണം: ലോകപ്രസിദ്ധ തീർഥാടനകേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാൾ കൊടിയേറ്റം 29 നു വൈകുന്നേരം 5.45ന് തഞ്ചാവൂർ രൂപത ബിഷപ് ഡോ. സഹായരാജ് നിർവഹിക്കും.തുടർന്ന് ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
30 മുതൽ സെപ്റ്റംബർ ഏഴുവരെ വേളാങ്കണ്ണി ബസിലിക്കയുടെ വിവിധ ദേവാലയങ്ങളിൽ വിവിധ ഭാഷകളിൽ വിശുദ്ധകുർബാനയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും.
ഈ ദിവസങ്ങളിൽ വിൻമിൻ ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ ഒന്പതിനു മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് വികാരിയും രൂപത വൈസ് റെക്ടറുമായ ഫാ. അർപുദരാജ് അറിയിച്ചു.