തമിഴ്നാട് മന്ത്രിയുടെയും മകന്റെയും വീട്ടിൽ ഇഡി റെയ്ഡ്
Sunday, August 17, 2025 1:49 AM IST
ചെന്നൈ: കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നുയെന്ന ഡിഎംകെയുടെ ആരോപണത്തിനിടെ തമിഴ്നാട് മന്ത്രിയുടെയും മകന്റെയും വീട്ടിൽ ഇഡി റെയ്ഡ്.
ഡിഎംകെ നേതാവും മന്ത്രിയുമായ പെരിയസ്വാമി, ഇദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ ഐ.പി. സെന്തിൽകുമാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.
ചെന്നൈ, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ എട്ടിടങ്ങളിലായിരുന്നു പരിശോധന. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത്സമ്പാദന കേസിലാണ് അന്വേഷണം.