മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
Saturday, August 16, 2025 10:55 PM IST
കൊച്ചി: മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ഭാവന നിർവഹിച്ചു. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരുന്നു.
മൂവാറ്റുപുഴ മാർക്കറ്റിനു സമീപം വൺവേ ജംഗ്ഷനിൽ ചെറുകപ്പിള്ളിയിൽ അവന്യൂവിലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാലമായ ഷോറൂമിൽ ലഭ്യമാണ്.
വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാനുള്ള അവസരംകൂടി ഉപയോക്താക്കൾക്കു ലഭിച്ചു.
ഉദ്ഘാടനത്തിനൊപ്പം ‘മൈജി ഓണം മാസ്സ് ഓണം സീസൺ-3’ യുടെ രണ്ടാമത്തെ നറുക്കെടുപ്പും നടന്നു. മായ ബോസ് (ബ്രാഞ്ച്- കോതമംഗലം ഫ്യൂച്ചർ), അർജിത്ത് (ബ്രാഞ്ച്- കുറ്റ്യാടി ഫ്യൂച്ചർ) എന്നിവർക്ക് കാറുകളും, നഹ്മ (ബ്രാഞ്ച്-കുറുപ്പം റോഡ് മൈജി), സൈന (ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും, അൻസിയ ജമാലുദീൻ (ബ്രാഞ്ച്- വളാഞ്ചേരി ഫ്യൂച്ചർ) ന് ഇന്റർനാഷണൽ ട്രിപ്പും, എ.എസ്. ഷബിൻ (ബ്രാഞ്ച്-കാഞ്ഞങ്ങാട്, ഫ്യൂച്ചർ), ഷാദിൻ മുബഷീർ (ബ്രാഞ്ച്- അരീക്കോട് ഫ്യൂച്ചർ) എന്നിവർക്ക് സ്കൂട്ടറും പത്മിനി (ബ്രാഞ്ച്- ബൈപാസ് റോഡ് മൈജി), അരുൺ മുരുഗൻ ( ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഗോൾഡ് കോയിനും ലഭിച്ചു.