അജ്മല്‍ ബിസ്മിയില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു
Tuesday, August 12, 2025 12:16 AM IST
കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ‘നല്ലോണം പൊന്നോണം’ ഓണം ഓഫറുകള്‍ ആരംഭിച്ചു.
അജ്മല്‍ ബിസ്മിയില്‍നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബംപര്‍ സമ്മാനമായി 100 പവന് സ്വര്‍ണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ പര്‍ച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങളുമുണ്ട്. കൂടാതെ കാര്‍, ബൈക്ക്, ഹോം അപ്ലയന്‍സസ് തുടങ്ങി മറ്റനവധി സമ്മാനങ്ങളുമുണ്ട്. എല്ലാ ആഴ്ചയും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരവും ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎംഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്റിയും നല്കുന്നു. ബജാജ് ഫിന്‍സര്‍വ്, ഐഡിഎഫ്സി കാര്‍ഡ് പര്‍ച്ചേസുകളില്‍ 30,000 രൂപ വരെയും ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 15,000 രൂപ വരെയുമുള്ള ഇന്‍സ്റ്റന്റ് കാഷ് ബാക്കും നല്ലോണം പൊന്നോണത്തില്‍ ലഭ്യമാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയന്‍സുകള്‍ക്ക് വന്‍ വിലക്കുറവും ഈസി ഇഎംഐ സൗകര്യങ്ങളും ബിസ്മിയിലുണ്ട്.