വന്പൻ ഓഫറുമായി ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ
Thursday, August 7, 2025 11:55 PM IST
തൃശൂർ: സ്വാതന്ത്ര്യദിനാചാരണത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കു വന്പൻ ഓഫറുമായി ബിഎസ്എൻഎൽ.
പ്രീപെയ്ഡ് മൊബൈൽ സേവനത്തിൽ പുതിയ ഉപയോക്താക്കൾക്കും എംഎൻപി മുഖേന എത്തുന്ന ഉപയോക്താക്കൾക്കുംവേണ്ടി ഫ്രീഡം പ്ലാൻ എന്ന പേരിൽ പ്രമോഷണൽ പ്ലാൻ അറ്റ് വൺ റുപ്പീയുമായാണ് ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്.
ഈ മാസം 31 വരെ മാത്രമേ ഓഫർ ലഭ്യമാകൂ. ഒരു രൂപ മാത്രമുള്ള ഈ പ്ലാനിൽ അണ്‍ലിമിറ്റഡ് വോയ്സ് കോളുകൾ പ്രതിദിനം രണ്ട് ജിബി ഡാറ്റ (അതിനുശേഷം 40 കെബിപിഎസ് സ്പീഡിൽ അണ്‍ലിമിറ്റഡ് ഡാറ്റാ), ദിവസേന 100 എംഎംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. 30 ദിവസമാണ് പ്ലാനിന്റെ കാലവധി. ഇതിനുപുറമെ 40 രൂപ വിലയുള്ള സിം കാർഡും സൗജന്യമായി നൽകും.