വെന്‍ തൃശൂര്‍ കാര്‍ണിവല്‍ എട്ടിന്
Tuesday, August 5, 2025 10:40 PM IST
തൃശൂര്‍: വിമന്‍ ഓൺട്രപ്രണേഴ്സ് നെറ്റ്വര്‍ക്ക് (വെന്‍) സംഘടിപ്പിക്കുന്ന വെന്‍ തൃശൂര്‍ കാര്‍ണിവല്‍ എട്ടിന് തൃശൂര്‍ ലുലു ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കും.
കല്യാണ്‍ സില്‍ക്സ് ചെയര്മാൻ ടി. എസ്. പട്ടാഭിരാമന്, കുന്ദംകുളം ടിടി ദേവസി ജ്വല്ലറി എംഡി അനില്‍ ജോസ്, സീമ അനില്‍ എന്നിവര്‍ ചേർന്ന് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു കാര്‍ണിവല്‍. വ്യത്യസ്ത ഉത്പന്നങ്ങളുടെ നൂറിലേറെ സ്റ്റാളുകള്‍ ഉണ്ടാകും. മമ്മി ആൻഡ് കിഡ്, ഗ്രാന്റ്മാ ആൻഡ് കിഡ് ഫാഷന്‍ ഷോയാണ് മറ്റൊരു പ്രത്യേകത. മൂന്നു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ അവരുടെ അമ്മമാരുടെയോ മുത്തശിമാരുടെയോ ഒപ്പം റാമ്പില്‍ ഓണം പ്രമേയമായി ഫാഷന്‍ ഷോ അവതരിപ്പിക്കും.
വെന്‍ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂര്‍ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഹര്‍ജിന്ദര്‍ കൗര്‍, സുല്‍ത്താന ഫാത്തിമ, മഞ്ജു തോമസ് പൂനോലില് എന്നിവര്‍ പങ്കെടുത്തു.