കൊ​​​​ച്ചി: ബാ​​​​ങ്കിം​​​​ഗി​​​​ൽ നൂ​​​​ത​​​​ന രീ​​​​തി​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് കാ​​​​ന​​​​റ ബാ​​​​ങ്ക് ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ർ ഹാ​​​​ക്ക​​​​ത്ത​​​​ൺ ഗ്രാ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ലെ ന​​​​ട​​​​ത്തി.

ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷ​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സി​​​​ന്‍റെ​​​​യും (ഡി​​​​എ​​​​ഫ്എ​​​​സ്) ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യും (ഐ​​​​ബി​​​​എ) സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ഗ്രാ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ലെ​​​​യി​​​​ൽ ല​​​​ക്നോ ഡോ. ​​​​എ​​​​പി​​​​ജെ അ​​​ബ്‌​​​ദു​​​​ൾ ക​​​​ലാം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​ജ​​​​യി​​​​യാ​​​​യി. പൂ​നെ വി​​​​ശ്വ​​​​ക​​​​ർ​​​​മ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും കോ​​​​ട്ട​​​​യം ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ജി​​​​ഗ്യാ​​​​സ ടീം ​​​​മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി.


സ​​​​മാ​​​​പ​​​​ന​​​ച്ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി ഐ​​​​ബി​​​​എ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​.​​​കെ. ഗോ​​​​യ​​​​ൽ, കാ​​​​ന​​​​റ ബാ​​​​ങ്ക് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ. ​​​​സ​​​​ത്യ​​​​നാ​​​​രാ​​​​യ​​​​ണ രാ​​​​ജു, ബാ​​​​ങ്ക് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് അ​​​​ലു​​​​വാ​​​​ലി​​​​യ, ഭ​​​​വേ​​​​ന്ദ്ര കു​​​​മാ​​​​ർ, റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ജെ.​​​​ സൈ​​​​ല​​​​ജ റാ​​​​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.