മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​കളിൽ ഇ​​ന്ന​​ലെ ത​​ക​​ർ​​ച്ച നേ​​രി​​ട്ടു. ഇ​​ന്ത്യ​​ക്കു​​മേ​​ൽ യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന തീ​​രു​​വ​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ൾ, 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ പാ​​ദ​​ത്തി​​ലെ മ​​ങ്ങി​​യ വ​​രു​​മാ​​നം, വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പു​​റ​​ത്തേ​​ക്കു​​ള്ള ഒ​​ഴു​​ക്ക് എ​​ന്നി​​വ​​യാ​​ണ് ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 586 പോ​​യി​​ന്‍റ് (0.72%) താ​​ഴ്ന്ന് 80,599.91ലും ​​എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 203 പോ​​യി​​ന്‍റ് (0.82%) ന​​ഷ്ട​​ത്തി​​ൽ24,565.35ലും ​​ഇ​​ന്ന​​ലെ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ലും ന​​ഷ്ട​​മു​​ണ്ടാ​​യി. ബി​​എ​​സ്ഇ മി​​ഡ്കാ​​പ് 1.37 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് 1.59 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു. നി​​ഫ്റ്റി മി​​ഡ്കാ​​പും സ​​മോ​​ൾ​​കാ​​പും യ​​ഥാ​​ക്ര​​മം 1.33 ശ​​ത​​മാ​​ന​​വും 1.66 ശ​​ത​​മാ​​ന​​വും ന​​ഷ്ടത്തിലായി.

വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദ്ദം ക​​ന​​ത്ത​​തോ​​ടെ നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പാ​​ദ്യ​​ത്തി​​ൽ ആ​​റു​​ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വു​​ണ്ടാ​​യി. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യം 450 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 444 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ന​​ഷ്ട​​ത്തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ 1. ട്രം​​പി​​ന്‍റെ തീ​​രു​​വ പ്ര​​ഖ്യാ​​പ​​നം

യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കു​​മേ​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ 25 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​തം വി​​പ​​ണി​​യെ ഒ​​രു പ​​രി​​ധി വ​​രെ അ​​നി​​ശ്ച​​ത​​ത്വ​​മു​​ണ്ടാ​​ക്കി. യു​​എ​​സു​​മാ​​യി വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ലേ​​ർ​​പ്പെ​​ടാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

ഓ​​ഗ​​സ്റ്റ് ഏ​​ഴു മു​​ത​​ൽ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് യു​​എ​​സി​​ലേ​​ക്ക് ഇ​​റ​​ക്കു​​മ​​തി​​ക്ക് 25 ശ​​ത​​മാ​​നം തീ​​രു​​വ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. ഇ​​തി​​ൽ ഫാ​​ർ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സ്, എ​​പി​​ഐ​​ക​​ൾ, ഉൗ​​ർ​​ജോ​​ത്പ​​ന്ന​​ങ്ങ​​ൾ, സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, സെ​​മി​​ക​​ണ്ട​​ക്ട​​റു​​ക​​ൾ എ​​ന്നി​​വ​​യ​​ട​​ങ്ങു​​ന്നു. തീ​​രു​​വ​​യ്ക്കു പു​​റ​​മെ ഇ​​ന്ത്യ റ​​ഷ്യ​​ൻ ക്രൂ​​ഡ് ഓ​​യി​​ൽ വാ​​ങ്ങു​​ന്ന​​തി​​ന് അ​​ധി​​ക പി​​ഴ ചു​​മ​​ത്തു​​മെ​​ന്നും ട്രം​​പി​​ൽ​​നി​​ന്ന് പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യി.


2. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ വി​​ൽ​​പ്പ​​ന

വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള വി​​ൽ​​പ്പ​​ന ശ​​ക്ത​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്.
ജൂ​​ലൈ​​യി​​ൽ, മൂ​​ല്യ​​നി​​ർ​​ണ്ണ​​യ​​ത്തി​​ലെ ഇ​​ടി​​വ്, വ​​രു​​മാ​​നം കു​​റ​​യ​​ൽ, ഡോ​​ള​​ർ സ്ഥി​​ര​​ത എ​​ന്നി​​വ കാ​​ര​​ണം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ പ​​ണം വി​​ഭാ​​ഗ​​ത്തി​​ൽ 47,667 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ച്ചു. താ​​രി​​ഫ് പ്ര​​ഹ​​ര​​ത്തി​​നി​​ട​​യി​​ലും വി​​ൽ​​പ്പ​​ന തു​​ട​​ർ​​ന്നേ​​ക്കാം.

വി​​ദേ​​ശ നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ളും ഇ​​ന്ത്യ​​യി​​ൽ വി​​പ​​ണി​​യി​​ൽ വി​​ല്പ​​ന​​ക്കാ​​രാ​​യി​​മാ​​റി. വ്യാ​​ഴാ​​ഴ്ച മാ​​ത്രം 5,588.91 കോ​​ടി രൂ​​പ മൂ​​ല്യ​​ത്തി​​ലു​​ള്ള ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ഒ​​ന്പ​​ത് സെ​​ഷ​​നു​​ക​​ളി​​ലാ​​യി എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ മൊ​​ത്തം വി​​ൽ​​പ്പ​​ന 27,000 കോ​​ടി രൂ​​പ ക​​വി​​ഞ്ഞു.

3. ഡോ​​ള​​ർ വി​​ല ഉ​​യ​​രു​​ന്നു

ഡോ​​ള​​ർ വി​​ല ഉ​​യ​​രു​​ന്ന​​ത് ഇ​​ന്ത്യ​​ൻ​​വി​​പ​​ണി​​യെ ബാ​​ധി​​ച്ചു. നൂ​​റു ക​​ട​​ന്ന് മു​​ന്നേ​​റി​​യ ഡോ​​ള​​ർ സൂ​​ചി​​ക മേ​​യ് 29നു​​ശേ​​ഷ​​മു​​ള്ള ഉ​​യ​​ർ​​ന്ന ത​​ല​​ത്തി​​ലെ​​ത്തി.

ഇ​​ന്ത്യ പോ​​ലു​​ള്ള വ​​ള​​ർ​​ന്നു​​വ​​രു​​ന്ന വി​​പ​​ണി​​ക​​ൾ​​ക്ക് ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന​​ത് തി​​രി​​ച്ച​​ടി​​യാ​​ണ്. കാ​​ര​​ണം അ​​ത് വി​​ദേ​​ശ മൂ​​ല​​ധ​​ന ഒ​​ഴു​​ക്ക് കൂ​​ടു​​ത​​ൽ ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​ക​​യും രാ​​ജ്യ​​ത്തി​​ന്‍റെ ക​​റ​​ൻ​​സി​​യെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ക​​ന്പ​​നി​​ക​​ളു​​ടെ ഇ​​ൻ​​പു​​ട്ട് ചെ​​ല​​വു​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്തേ​​ക്കാം.

4. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ

യു​​എ​​സ് തൊ​​ഴി​​ൽ നി​​ര​​ക്കു​​ക​​ൾ സം​​ബ​​ന്ധി​​ച്ച് പു​​തി​​യ വി​​വ​​ര​​ങ്ങ​​ൾ​​ക്കാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യും പു​​തി​​യ തീ​​രു​​വ​​ക​​ൾ നി​​ക്ഷേ​​പ​​ക​​ർ അം​​ഗീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ വ​​ലി​​യ വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ട്ടു. ദ​​ക്ഷി​​ണ കൊ​​റി​​യ, ജ​​പ്പാ​​ൻ, ചൈ​​ന, ഹോ​​ങ്കോ​​ങ് വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്.