പിയാജിയൊ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ പുറത്തിറക്കി
Tuesday, July 29, 2025 11:00 PM IST
കൊച്ചി: പിയാജിയൊ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്ട്രിക് മുച്ചക്ര യാത്രാ വാഹനങ്ങളായ ആപെ ഇ-സിറ്റി അള്‍ട്രയും ആപെ ഇ-സിറ്റി എഫ് എക്സ് മാക്സും വിപണിയിലിറക്കി.
ദീര്‍ഘകാലം നിലനില്‍ക്കുന്ന പൂര്‍ണമായും ലോഹനിര്‍മിതമായ ബോഡി, 10.2 കിലോവാട്ട് എല്എഫ്പി ബാറ്ററി, മികച്ച സാങ്കേതികവിദ്യകളിലധിഷ്ഠിതമായ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ആപെ ഇ-സിറ്റി അള്‍ട്രയുടെ സവിശേഷതയാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 236 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനാവും.
രാജ്യത്ത് ആദ്യമായി ഇലക്ട്രിക് മുച്ചക്ര വാഹനം പുറത്തിറക്കിയത് പിയാജിയൊയാണ്. എക്സ് ഷോറൂം വില 3,88,000 രൂപ.