കൊ​​​ച്ചി: പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ക​​ന​​റാ ബാ​​​ങ്കി​​​ന്‍റെ ആ​​​ഗോ​​​ള ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ 10.98 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന.

ആ​​​ഗോ​​​ള നി​​​ക്ഷേ​​​പം 9.92 ശ​​​ത​​​മാ​​​ന​​​വും ആ​​​കെ വാ​​​യ്പ 12.42 ശ​​​ത​​​മാ​​​ന​​​വും അ​​​റ്റ ലാ​​​ഭം 21.69 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ച​​​താ​​​യി ഏ​​​പ്രി​​​ൽ ഒ​​​ന്ന് മു​​​ത​​​ൽ ജൂ​​​ൺ 30 വ​​​രെ​​​യു​​​ള്ള പാ​​​ദ​​​ത്തി​​​ലെ സാ​​​മ്പ​​​ത്തി​​​ക റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ആ​​​ഗോ​​​ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ 25,63,984 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​ഗോ​​​ള നി​​​ക്ഷേ​​​പം 14,67,655 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ആ​​​കെ വാ​​​യ്പ 10,96,329 കോ​​​ടി​​​യി​​​ലെ​​​ത്തി. റി​​​സ്ക് അ​​​സ​​​സ്മെ​​​ന്‍റ് മോ​​​ഡ​​​ൽ (ആ​​​ർ​​​എ​​​എം) 14.90 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


ഭ​​​വ​​​ന വാ​​​യ്പ​​​യി​​​ൽ 13.92 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വാ​​​ഹന വാ​​​യ്പ​​​യി​​​ൽ 22.09 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യോ​​​ടെ റീ​​​ട്ടെ​​​യി​​​ൽ ക്രെ​​​ഡി​​​റ്റ് 33.92 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച നേ​​​ടി. മൊ​​​ത്ത നി​​​ഷ്ക്രി​​​യ ആ​​​സ്തി (ജി​​​എ​​​ൻ​​​പി​​​എ) അ​​​നു​​​പാ​​​തം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 2.69 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.