കൊട്ടക് മ്യൂച്വല്‍ ഫണ്ടിൽ ന്യൂ ഫണ്ട് ഓഫര്‍
Tuesday, July 29, 2025 11:00 PM IST
കൊച്ചി: കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്കീമായ കൊട്ടക് ആക്ടീവ് മൊമെന്റെ ഫണ്ട് ഓഫർ തുടങ്ങി. ഓഗസ്റ്റ് 12ന് ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) അവസാനിക്കും.
ഇന്‍-ഹൗസ് പ്രൊപ്രൈറ്ററി മോഡലിലുള്ള വരുമാന വേഗതയുള്ള സ്റ്റോക്കുകളെ തിരിച്ചറിഞ്ഞ് അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.
കുറഞ്ഞത് 5000 രൂപയും തുടര്‍ന്ന് ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാം. 500 രൂപ വീതമുള്ള 10 എസ്ഐപി തവണകളായും നിക്ഷേപിക്കാമെന്ന് അധികൃതർ അറിയിച്ചു.