ജെഡി ഡിസൈന്‍ പുരസ്കാരദാനം നാളെ
Tuesday, July 29, 2025 12:04 AM IST
കൊച്ചി: ഫാഷന്‍ ഡിസൈന്‍ പഠനകേന്ദ്രമായ ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ ജെഡി ഡിസൈന്‍ പുരസ്കാരദാനം നാളെ നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി നീലേഷ് ദലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈകുന്നേരം നാലിന് തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ യുവ ഫാഷന്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ഒരുക്കുന്ന ഇന്റീരിയര്‍, ഫാഷന്‍ പ്രദര്‍ശനത്തോടെ പരിപാടി തുടങ്ങും.
വൈകുന്നേരം ആറിന് ഫാഷന്‍ ഷോ. മികച്ച ഡിസൈനര്‍, ആശയം, പ്രകടനം ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം സമ്മാനിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സാന്ദ്ര ആഗ്നസ് ഡിസൂസ, അനു ആന്റണി, ആര്. മനീഷ, രാഹുല്‍ ജയന് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.