മും​​ബൈ: ഇ​​ന്ത്യ​​ന്‍ ഓ​​ഹ​​രി​​വി​​പ​​ണി തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും ചു​​വ​​പ്പി​​ല്‍​ത​​ന്നെ. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​റി​​ല്‍ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ന്‍​വ​​ലി​​ക്ക​​ല്‍ തു​​ട​​രു​​ന്ന​​തും വി​​പ​​ണി​​യു​​ടെ ത​​ക​​ര്‍​ച്ച​​യ്ക്കി​​ട​​യാ​​ക്കി.

മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളി​​ല്‍ എ​​ഫ്എം​​സി​​ജി​​യും ഫാ​​ര്‍​മ​​യും ഒ​​ഴി​​കെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ഇ​​ടി​​വ് പ്ര​​ക​​ട​​മാ​​യി. നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ ഇ​​ടി​​ഞ്ഞ നി​​ഫ്റ്റി റി​​യ​​ല്‍​റ്റി​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ര്‍​ച്ച നേ​​രി​​ട്ട​​ത്. മീ​​ഡി​​യ സൂ​​ചി​​ക ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ല്‍ ന​​ഷ്ടം നേ​​രി​​ട്ടു. തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​മാ​​ണ് റി​​യ​​ല്‍​റ്റി, മീ​​ഡി​​യ സൂ​​ചി​​ക​​ക​​ള്‍​ ന​​ഷ്ട​​ത്തി​​ലാ​​കു​​ന്ന​​ത്.

സെ​​ന്‍​സെ​​ക്‌​​സ് 572.07 (0.70%) പോ​​യി​​ന്‍റ് താ​​ഴ്ന്ന് 80,891.02ലും 50 ​​ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി 156 പോ​​യി​​ന്‍റ് (0.63%) ന​​ഷ്ട​​ത്തി​​ല്‍ 24,680.90ലും ​​വ്യാ​​പാ​​രം പൂ​​ര്‍​ത്തി​​യാ​​ക്കി.

വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ല്‍ നി​​ഫ്റ്റി മി​​ഡ്കാ​​പ് 0.84 ശ​​ത​​മാ​​ന​​വും സ​​മോ​​ള്‍​കാ​​പ് 1.26 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.ബി​​എ​​സ്ഇ​​യി​​ല്‍ മി​​ഡ്കാ​​പ് 0.73 ശ​​ത​​മാ​​ന​​ത്തി​​ലും സ​​മോ​​ള്‍​കാ​​പ് 1.31 ശ​​ത​​മാ​​ന​​വും ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളു​ടെ മൊ​ത്തം വി​പ​ണി മൂ​ല​ധ​നം ഇ​ന്ന​ലെ 4.88 ല​ക്ഷം കോ​ടി രൂ​പ കു​റ​ഞ്ഞ് 447.85 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി.

കൂ​​പ്പു​​കു​​ത്തി റി​​യ​​ൽ​​റ്റി സൂ​​ചി​​ക

റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് ക​​മ്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ള്‍ വ​​ന്‍ ന​​ഷ്ട​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ 4.07 ശ​​ത​​മാ​​നം താ​​ഴ്ന്ന റി​​യ​​ല്‍​റ്റി സൂ​​ചി​​ക​​യി​​ലെ എ​​ല്ലാ ഓ​​ഹ​​രി​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. റി​​യ​​ല്‍​റ്റി ക​​മ്പ​​നി​​ക​​ളു​​ടെ 2025-26 സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ത്തെ ആ​​ദ്യ​​പാ​​ദ​​ത്തെ വ​​രു​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വ് നി​​ക്ഷേ​​പ​​ക​​രി​​ല്‍ സ​​മ്മ​​ര്‍​ദം ഉ​​യ​​ര്‍​ത്തി. 38.70 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ല്‍ 911.90ലാ​​ണ് റി​​യ​​ല്‍​റ്റി സൂ​​ചി​​ക ക്ലോ​​സ് ചെ​​യ്ത​​ത്.

റി​​യ​​ല്‍​റ്റി സൂ​​ചി​​ക​​യി​​ല്‍ 6.31 ശ​​ത​​മാ​​നം താ​​ഴ്ന്ന ലോ​​ധ ഗ്രൂ​​പ്പി​​ന്‍റെ ഓ​​ഹ​​രി​​ക​​ള്‍​ക്കാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. 2025-26 സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ ക​​മ്പ​​നി ജൂ​​ലൈ 26 നു ​​പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കി​​ല്‍ 674.7 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. മു​​ന്‍ സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷ​​ത്തി​​ന്‍റെ ഇ​​തേ പാ​​ദ​​ത്തി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത 475.3 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യ​​ത്തി​​ല്‍ നി​​ന്ന് 42 ശ​​ത​​മാ​​നം വാ​​ര്‍​ഷി​​ക വ​​ര്‍​ധ​​ന​​വാ​​ണി​​ത്. എ​​ന്നി​​രു​​ന്നാ​​ലും, തു​​ട​​ര്‍​ച്ച​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍, അ​​റ്റാ​​ദാ​​യം ജ​​നു​​വ​​രി-​​മാ​​ര്‍​ച്ച് പാ​​ദ​​ത്തി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത 921.7 കോ​​ടി രൂ​​പ​​യി​​ല്‍ നി​​ന്ന് 27 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു.


ഗോ​​ദ്റേ​​ജ് പ്രോ​​പ്പ​​ര്‍​ട്ടീ​​സ് (5.44%), ബ്രി​​ഗേ​​ഡ് എ​​ന്‍റ​​ര്‍​പ്രൈ​​സ​​സ് (4.41%), ഡി​​എ​​ല്‍​എ​​ഫ് (4.30%), ഒ​​ബ്‌​​റോ​​യ് റി​​യ​​ല്‍​റ്റി (4.19%) എന്നിവയാണ് സൂ​​ചി​​ക​​യി​​ല്‍ ത​​ക​​ര്‍​ച്ച നേ​​രി​​ട്ട​​വ​​യി​​ല്‍ ആ​​ദ്യ സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം സെ​​ഷ​​നി​​ലും ന​​ഷ്ടം നേ​​രി​​ട്ട നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക ഒ​​രു ശ​​ത​​മാ​​നത്തിന​​ടു​​ത്ത് താ​​ഴ്ന്നു. ഐ​​ടി സൂ​​ചി​​കയിൽ ടി​​സി​​എ​​സി​​നും വി​​പ്രോ​​യ്ക്കു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ന്‍ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. ടി​​സി​​എ​​സി​​ല്‍​നി​​ന്ന് ര​​ണ്ടു ശ​​ത​​മാ​​നം പേ​​രെ പി​​രി​​ച്ചു​​വി​​ടു​​മെ​​ന്ന വാ​​ര്‍​ത്ത​​ക​​ളെ തു​​ട​​ര്‍​ന്ന് ക​​മ്പ​​നി​​യു​​ടെ ഓ​​ഹ​​രി​​ക​​​​ള്‍​ക്ക് ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നടു​​ത്ത് ഇ​​ടി​​വു​​ണ്ടാ​​യി. വി​​പ്രോ, എ​​ച്ച്‌​​സി​​എ​​ല്‍, എ​​ല്‍​ടി​​ഐ മൈ​​ന്‍​ഡ്ട്രീ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ള്‍ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ല്‍ താ​​ഴ്ന്നു. തു​​ട​​ര്‍​ച്ച​​യാ​​യ ആ​​റു ദി​​വ​​സ​​ത്തെ ഇ​​ടി​​വി​​നു​​ശേ​​ഷം എ​​ഫ്എം​​സി​​ജി മി​​ക​​വി​​ലെ​​ത്തി​​.

തകർച്ചയ്ക്കുള്ള കാരണങ്ങൾ

ആ​ഗോ​ള സൂ​ച​ന​ക​ളി​ൽ ഏ​ഷ്യ​ൻ വി​പ​ണി കൂ​ടു​ത​ലും ഇ​ന്ന​ലെ നെ​ഗ​റ്റീ​വി​ലാ​യി​രു​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ കോ​സ്പി, ജ​പ്പാ​ന്‍റെ നി​ക്കീ 225, ചൈ​ന​യു​ടെ ഷാ​ങ്ഹാ​യി കോ​ന്പോ​സി​റ്റ് സൂ​ചി​ക​ക​ൾ താ​ഴ്ച​യി​ലാ​ണ് വ്യാ​പാ​രം ന​ട​ത്തി​യ​ത്. ഇ​ത് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലും പ്ര​തി​ഫ​ലി​ച്ചു. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ ഉ​യ​ർ​ച്ച​യും ഇ​ന്ത്യ​ൻ വി​പ​ണി​യെ ബാ​ധി​ച്ചു. ഐ​ടി ഓ​ഹ​രി​ക​ളി​ൽ വി​ൽ​പ്പ​ന സ​മ്മ​ർ​ദം പ്ര​ക​ട​മാ​യ​തും വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ച്ചു.

രൂ​​പ​​യും ന​​ഷ്ട​​ത്തി​​ൽ

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 16 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 86.67ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. മാ​​സാവ​​സാ​​ന​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രി​​ൽ ഡോ​​ള​​റി​​നു​​ള്ള ഡി​​മാ​​ൻ​​ഡ് ഉ​​യ​​ർ​​ന്ന​​താ​​ണ് രൂ​​പ​​യെ ത​​ള​​ർ​​ത്തി​​യ​​ത്. ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് മു​​ന്പ് ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ച​​ർ​​ച്ച​​ക​​ളു​​ടെ ഫ​​ലം പ്ര​​തീ​​ക്ഷി​​ച്ച് നി​​ക്ഷേ​​പ​​കർ ജാ​​ഗ്ര​​ത​​യോ​​ടെ​​യാ​​ണ് വി​​പ​​ണി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്.