വി.പി. നന്ദകുമാറിന് ലയണ്‍സ് ഇന്റർനാഷണൽ പുരസ്കാരം
Tuesday, July 29, 2025 12:04 AM IST
കൊച്ചി: മണപ്പുറം ഫിനാൻസ് എംഡി വി.പി. നന്ദകുമാറിനു ലയണ്‍സ് ഇന്റർനാഷണൽ പുരസ്കാരം.
ഇരിങ്ങാലക്കുട എംസിപി കണ്വൻഷൻ സെന്ററിൽ നടന്ന ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ കാബിനറ്റ് ഇൻസ്റ്റലേഷൻ ചടങ്ങിൽ ലയണ്‍സ് ഇന്റർനാഷണൽ മുൻ പ്രസിഡന്റ് ഫബ്രിസിയോ ഒലിവെയ്റയുടെ പേരിലുള്ള ‘മേക്ക് യുവർ മാർക്ക് ’ പുരസ്കാരം മുൻ ഇന്റർനാഷണൽ ഡയറക്ടർ അരുണ ഓസ്വാളിൽനിന്ന് നന്ദകുമാർ ഏറ്റുവാങ്ങി.
ഇരുനൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സേവനപ്രവർത്തനങ്ങളിൽ ഏറ്റവും ഉയർന്ന സംഭാവന നൽകിയതാണ് ലയണ്‍സ് ഇന്റർനാഷണലിന്റെ മുൻഡയറക്ടർ കൂടിയായ നന്ദകുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഭാര്യ സുഷമ നന്ദകുമാറിനെയും ചടങ്ങിൽ ആദരിച്ചു.
ഡിസ്ട്രിക്ട് ഗവർണർ ജയകൃഷ്ണൻ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.എം. അഷറഫ്, കാബിനറ്റ് സെക്രട്ടറി രാധിക ജയകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.