ഓ യെസ് ആപ്പിന്റെ എഐ വേര്‍ഷന്‍ പുറത്തിറക്കി
Tuesday, July 29, 2025 9:21 PM IST
കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന് പിന്നാലെ എഐ വേര്‍ഷനില്‍ ബുക്കിംഗിനായി ഓ യെസ് എഐ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ നിര്‍മിത ബുദ്ധി കേന്ദ്രീകൃത ഗാര്‍ഹിക സേവന പ്ലാറ്റ്ഫോമാണ് ഓ യെസ് എഐ.
ഓ യെസ് എ ഐ ഹോം സൊല്യൂഷന്‍സ് കേന്ദ്ര ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. ഓ യെസ് എഐ ലോഗോ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് പ്രകാശനം ചെയ്തു. ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. ഷൈജു, ഓ യെസ് മാനേജ്മെന്റ് പ്രതിനിധി മിലന് മാത്യു, സിഇഒ ടിഞ്ജു പത്മനാഭന് എന്നിവര്‍ പങ്കെടുത്തു.