സ്മാർട്ട് സിറ്റിയിൽ മോസിലോറിന് ഓഫീസ്
Tuesday, July 29, 2025 11:00 PM IST
കൊച്ചി: യുകെ ആസ്ഥാനമായ മുൻനിര പ്രൊഡക്ട് കമ്പനികളിലൊന്നായ മോസിലോർ ലിമിറ്റഡിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു.
ഉദ്ഘാടനം ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ നിർവഹിച്ചു. കൊച്ചി സ്മാർട്ട് സിറ്റിയിലെ പ്രസ്റ്റീജ് സൈബർ ഗ്രീൻ 1ലാണ് പുതിയ ഓഫീസ്.