ജിഎസ്ടി പിരിവ് ഉയർന്നു
Friday, August 1, 2025 11:19 PM IST
ന്യൂഡൽഹി: ജൂലൈയിൽ ഇന്ത്യയുടെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടി രൂപയിലെത്തി. ഒരു വർഷം മുന്പത്തേക്കാൾ 7.5 ശതമാനത്തിന്റെ വർധനവാണ്.
മുൻമാസം ജിഎസ്ടി പിരിവ് വളർച്ച 6.1 ശതമാനമായി കുറഞ്ഞു, ഇത് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്. മൊത്ത പിരിവ് 1.85 ലക്ഷം കോടി രൂപയായി കുറഞ്ഞതാണ് കാരണം.
തുടർച്ചയായ ഏഴാം മാസവും ജിഎസ്ടി പിരിവ് 1.8 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടർന്നെങ്കിലും, 2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ നേടിയ ശരാശരിയായ 2.1 ലക്ഷം കോടി രൂപയേക്കാൾ കുറവായിരുന്നു.
ഏപ്രിലിൽ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 2.37 ലക്ഷം കോടി രൂപയിലെത്തിയിരുന്നു, എന്നാൽ മേയ് മാസത്തിൽ ഇത് 2.01 ലക്ഷം കോടി രൂപയായി കുറഞ്ഞു.