മില്‍മ കർഷകർക്ക് മൂന്നു രൂപ അധികം നൽകും
Friday, August 1, 2025 11:19 PM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് മൂന്നുരൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കും.
ഈമാസം 11 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണു പ്രോത്സാഹന വില നല്‍കുന്നതെന്ന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള അറിയിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍പ്പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏകദേശം 65 കോടി രൂപയാണ് അധിക പാല്‍വില ഇന്‍സെന്റീവായി വിതരണം ചെയ്തത്.