വീസ നടപടികൾ വൈകിക്കുന്നത് മെഡിക്കൽ ടൂറിസത്തിനു തിരിച്ചടി: കെഎംടിഎഫ്എഫ്
Sunday, August 3, 2025 12:07 AM IST
കൊച്ചി: മെഡിക്കൽ ടൂറിസത്തിൽ വർധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്കകൾ ഉയർത്തി കെഎംടിഎഫ്എഫ്.
വിദേശ എംബസികളും ഇന്ത്യൻ മിഷനുകളും വീസ നടപടികൾ വൈകിക്കുന്നതും യാത്രാസീസണിൽ വിമാന ടിക്കറ്റ് ലഭ്യതയിലെ തടസങ്ങളും മെഡിക്കൽ ടൂറിസത്തിനു തിരിച്ചടിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പുതുതായി സ്ഥാനമേറ്റ കെഎംടിഎഫ്എഫ് ഭാരവാഹികളെ അനുമോദിക്കാൻ വിപിഎസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച യോഗത്തിൽ ആശുപത്രി എംഡി എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ആരോഗ്യസംരക്ഷണ സൗകര്യങ്ങളിൽ ഏകോപനം വർധിപ്പിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി, കൊച്ചിൻ സോൺ കമ്മിറ്റി, കാലിക്കട്ട് സോൺ കമ്മിറ്റി എന്നിവ പുതുതായി രൂപീകരിച്ചു.
ഡോ. കെ.എ. അബൂബക്കർ, നൗഫൽ ചാക്കേരി, പി.എച്ച്. അയൂബ് എന്നിവരാണു യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തത്. കൊച്ചിൻ സോൺ കമ്മിറ്റിയിൽ അബ്ദുൾ റസാഖ് -പ്രസിഡന്റ്, ഷക്കീല സുബൈർ -സെക്രട്ടറി, വി.എ. റിയാസ് -ട്രഷറർ, കാലിക്കട്ട് സോൺ കമ്മിറ്റിയിൽ പി. നിയാസ് -പ്രസിഡന്റ്, എ.ടി. ഫൈസൽ -സെക്രട്ടറി, എ.കെ. സമീർ -ട്രഷറർ എന്നിവരാണു ഭാരവാഹികൾ.