ദക്ഷിണേന്ത്യൻ നഗരങ്ങളിൽ സർവേയുമായി പോളിസി ബസാർ
Monday, August 4, 2025 1:26 AM IST
കൊച്ചി: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിൽ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചികിത്സാച്ചെലവിൽ ഗണ്യമായ കുറവ് വന്നിട്ടുള്ളതായി ഇൻഷ്വറൻസ് കമ്പനിയായ പോളിസി ബസാർ തയാറാക്കിയ റിപ്പോർട്ടിൽ പരാമർശം.
ഇതു രാജ്യത്തെ മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയ്ക്കു വഴിവച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ നഗരങ്ങളിൽ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് 60 മുതൽ 90 ശതമാനം വരെ ചികിത്സാച്ചെലവിൽ കുറവ് വന്നിട്ടുള്ളതായി കണ്ടെത്തി.