ദീപിക കളർ ഇന്ത്യക്ക് മഞ്ജു വാര്യരുടെ കൈയൊപ്പ്
Wednesday, August 6, 2025 1:57 AM IST
കോട്ടയം: ‘ദീപിക കളര്‍ ഇന്ത്യ സീസണ് 4’ന് അഭിനന്ദനമർപ്പിച്ച് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര്‍ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മഞ്ജു വാര്യരുടെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റാണ് നൽകുന്നത്.
എട്ടിന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ എൽകെജി മുതൽ പ്ലസ് ടു വരെയുള്ള പത്തു ലക്ഷത്തോളം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്‍ക്കു പകര്ന്നുനല്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് അഖിലേന്ത്യാ തലത്തിൽ ദീപിക കളര്‍ ഇന്ത്യ മത്സരം നടത്തുന്നത്.