നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, എറണാകുളം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, കേരള പോലീസ് സര്‍വീസസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി (ടെലികമ്യൂണിക്കേഷന്‍സ്) (പട്ടികവര്‍ഗം), ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (ട്രെയിനി) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സിഎസ്ആര്‍ ടെക്നീഷ്യന് ഗ്രേഡ് 2/സ്റ്റെറിലൈസേഷന്‍ ടെക്നീഷ്യന് ഗ്രേഡ് 2 (പട്ടികജാതി, എല്‍സി/എഐ, ഒബിസി) തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.