കേസ് പിൻവലിച്ച് മാപ്പുപറയണം: രമേശ് ചെന്നിത്തല
Sunday, August 3, 2025 2:24 AM IST
തിരുവനന്തപുരം: ഛത്തീ സ്ഗഡിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീമാർക്കെതിരേ എടുത്ത കേസുകൾ പിൻവലിച്ച് അവരോട് മാപ്പ് പറയുക എന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
കന്യാസ്ത്രീമാർക്കു നീതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ക്രിസ്മസ് കാലത്ത് അരമനകളിൽ കേക്കുമായി വരുന്ന ചിരിച്ച മുഖമല്ല ബിജെപിക്ക് ഉത്തരേന്ത്യയിൽ എന്ന് കേരളത്തിലെ ക്രൈസ്തവസമൂഹം തിരിച്ചറിയണം: ചെന്നിത്തല പറഞ്ഞു.