സൈന്യത്തിന്റെ പ്രതിഫലത്തുക ദുരന്തബാധിതര്‍ക്കു വിനിയോഗിക്കാന്‍ പദ്ധതിയായെന്ന് സര്‍ക്കാര്‍
Saturday, August 2, 2025 1:50 AM IST
കൊച്ചി: ദുരന്തമുഖത്തെ സൈനികസേവനത്തിന്റെ പ്രതിഫലത്തുക ദുരന്തബാധിതര്‍ക്കു വിനിയോഗിക്കാന്‍ പദ്ധതി തയാറാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സൈനികസേവനത്തിനു കേന്ദ്രം ആവശ്യപ്പെട്ട പ്രതിഫലത്തുക ദുരന്തബാധിതര്‍ക്കു ചെലവഴിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് 18 പദ്ധതികള്‍ക്കായി ഇതു വിനിയോഗിക്കാന്‍ പദ്ധതി തയാറാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
50 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്ക് അനുമതി നല്കി. മറ്റു പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കും. 17 വര്‍ഷത്തെ പ്രതിഫലത്തുകയായ 120 കോടിയില്‍ 104 കോടി രൂപയ്ക്കുള്ള പദ്ധതിയാണു തയാറാക്കിയതെന്നും ദുരന്തനിവാരണ വകുപ്പ് അഡീ. സെക്രട്ടറി ബിന്ദു സി. വര്‍ഗീസ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.