സർക്കാർ പ്രതികാരം ചെയ്യുന്നു: സണ്ണി ജോസഫ്
Friday, August 1, 2025 1:48 AM IST
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും കുറ്റകരമായ അനാസ്ഥയും ഡോ. ഹാരിസ് ഹസനിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞപ്പോൾ സംസ്ഥാന സർക്കാരിനുണ്ടായ നാണക്കേടിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് അദ്ദേഹത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് എന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.