‘സില്‍ബന്തി’ പ്രയോഗം; അനൂപ് ചന്ദ്രനെതിരേ അന്‍സിബ
Friday, August 1, 2025 1:48 AM IST
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നടന് അനൂപ് ചന്ദ്രനെതിരേ നടി അന്‍സിബ ഹസന് മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്കി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വാട്സാപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ ‘സില്‍ബന്തി’ എന്നതരത്തിലുള്ള പരാമര്‍ശം നടത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പരാതി.
അതേസമയം ആരേയും അധിക്ഷേപിക്കുന്നത് തന്റെ സംസ്കാരമല്ലെന്ന് അനൂപ് ചന്ദ്രന് വ്യക്തമാക്കി.