സിൽവർലൈൻ പദ്ധതിക്കെതിരേ ഉപവാസം നടത്തി
Thursday, July 31, 2025 1:54 AM IST
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസസമരം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിൽവർലൈൻ പദ്ധതി നടപ്പായാൽ, സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും വലിയ നാശമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിൽവർലൈനിൽ സാധാരണ ജനങ്ങൾക്ക് കയറാൻപോലും പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, മുൻ മന്ത്രി ഷിബു ബേബി ജോണ്‍, സി.ആർ. നീലകണ്ഠൻ, വി.ജെ. ലാലി, സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, സംസ്ഥാന ജനറൽ കണ്‍വീനർ എസ്. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.