അഭിലാഷ് ഫ്രേസർക്ക് ലെഗസി ഓഫ് ലിറ്ററേച്ചർ പുരസ്കാരം
Wednesday, July 30, 2025 1:42 AM IST
കൊച്ചി: എഴുത്തുകാരൻ അഭിലാഷ് ഫ്രേസറുടെ ‘ദ ബാലഡ് ഓഫ് ദ യൂണിവേഴ്സ്’ എന്ന നോവലിനു ലെഗസി ഓഫ് ലിറ്ററേച്ചർ പുരസ്കാരം ലഭിച്ചു.
ദേശീയതലത്തിൽ പ്രസിദ്ധീകരിച്ച മികച്ച കൃതികൾക്കു ദേശീയ വാർത്താ-വിനോദ മാധ്യമമായ ദ ലിറ്ററേച്ചർ ടൈംസ് നൽകുന്ന പുരസ്കാരമാണിത്. ബെസ്റ്റ് ലിറ്റററി ഫിക്ഷൻ വിഭാഗത്തിലാണ് പുരസ്കാരം.