തി​​​രു​​​വ​​​ല്ല: മ​​​ത​​​പ​​​രി​​​വ​​​ര്‍ത്ത​​​ന​​​വും മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തും ആ​​​രോ​​​പി​​​ച്ച് മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ക​​​ന്യാ​​​സ്ത്രീ​​​മാരെ ച​​​ത്തീ​​​സ്ഗ​​​ഡി​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്ത ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​വും ഇ​​​ന്ത്യ​​​ന്‍ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ച​​​ര്‍ച്ച​​​സ്.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ വ​​​ര്‍ഗീ​​​യ​​​വും സ​​​ങ്കു​​​ചി​​​ത​​​വു​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തും നി​​​ര്‍ഭ​​​യ​​​മാ​​​യ സ​​​ഞ്ചാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തും മ​​​തേ​​​ത​​​ര, ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​ട്ര​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്.

സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​ത്തി​​​ലും രാ​​​ഷ്‌​​ട്ര നി​​​ര്‍മാ​​​ണ​​​ത്തി​​​ലും നി​​​സ്വാ​​​ര്‍ഥമാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ആ​​​ള്‍ക്കൂ​​​ട്ട വി​​​ചാ​​​ര​​​ണ​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കു​​​ന്ന​​​തും തെ​​​റ്റാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്തു ജ​​​യി​​​ലി​​​ല്‍ അ​​​ട​​​യ്ക്കു​​​ന്ന​​​തും നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി മാ​​​റു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്.


മി​​​ഷ​​​ന​​​റി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ തീ​​​വ്ര ഹി​​​ന്ദു​​​വാ​​​ദി​​​ക​​​ൾ മ​​​ർ​​​ദിക്കു​​​മ്പോ​​​ൾ നി​​​യ​​​മ​​​പാ​​​ല​​​ക​​​ർ നോ​​​ക്കു​​​കു​​​ത്തി​​​ക​​​ൾ ആ​​​കു​​​ന്നു​​​വെ​​​ന്ന​​​ത് ആ​​​പ​​​ത്ക​​​ര​​​മാ​​​ണ്. ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ലെ പേ​​​രും നെ​​​റ്റി​​​യി​​​ലെ സി​​​ന്ദൂ​​​ര​​​വും ക​​​ണ്ട് മ​​​തം തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഭോ​​​ഷ​​​ത്വ​​​മാ​​​ണെ​​ന്നും കെ​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റ് അ​​​ല​​​ക്‌​​​സി​​​യോ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യോ​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്ര​​​കാ​​​ശ് പി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ പ​​റ​​ഞ്ഞു.