കെഎൽസിഎ പ്രതിഷേധം മൂന്നിന്
Wednesday, July 30, 2025 1:42 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരേ അന്യായമായി കേസെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് മൂന്നിന് വിവിധ ഇടവകേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് കെഎൽസിഎ സംസ്ഥാന സമിതി.
മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസിനെയും അന്വേഷണ ഏജൻസികളെയും നോക്കുകുത്തികളാക്കി ഏതാനും സംഘടനകൾ നിയമം കൈയിലെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കന്യാസ്ത്രീകളെ വിട്ടയയ്ക്കാനും അവർക്കെതിരായ കേസ് പിൻവലിക്കാനും കേന്ദ്ര ഭരണകൂടം സത്വര നടപടികളെടുക്കണണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.